വ്യാഖ്യാതാ പരിചയം

നാഗാനന്ദനാഥയുടെ ശിഷ്യനും, ഭാസ്കരരായ പരമ്പരയിൽ പന്ത്രണ്ടാമത്തെ ശിഷ്യനുമായ ഇരിങ്ങാലക്കുട ശ്രീ നന്ദകുമാർ രാരായണൻ കുട്ടി മേനോൻ, താരാനന്ദനാഥ എന്ന ദീക്ഷാനാമത്തിൽ അറിയപ്പെടുന്നു. രസതന്ത്രബിരുദധാരിയും, പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമയും നേടിയ അദ്ദേഹം, ചേർത്തല കേരളവർമ്മയിൽ നിന്ന് ജ്യോതിഷവും, മട്ടാഞ്ചേരി കെ. എൻ. വിജയരാജനിൽ നിന്നും കർണ്ണാടകസംഗീതവും പഠിച്ചു. വിവര സാങ്കേതിക മേഖലയിൽ 1984 മുതൽ 2003 വരെ പ്രവർത്തിച്ച അദ്ദേഹം 46-ആം വയസ്സിൽ, ജോലിയിൽ നിന്നും വിരമിച്ച്, മുഴുസമയ ശ്രീവിദ്യോപാസനയിലും, സ്തോത്ര രചനയിലും ഏർപ്പെട്ടു പ്രവർത്തിക്കുന്നു.

No comments:

Post a Comment

അഭിപ്രായം