Friday, May 2, 2014

മുകുരേശ്വരീ സുപ്രഭാതം - നാഗമാനസം - ശ്ലോകം 2

മുൻപിലത്തേത് (Previous)                          അടുത്തത്->

"ഏണാങ്ക സൂര്യ ദഹനാത്മക ചക്രമദ്ധ്യേ
പ്രാണാധിപാങ്കമവലംബ്യ തവാപദാനം
വീണാമൃദുസ്വനമൊടാളികളാലപിപ്പ-
തേണാക്ഷി കേൾക്കുക മുദാ തവ സുപ്രഭാതം"

ENAnka sUrya dahanAthmaka chakramaddhyE
prANAdhipAnkamavalambya thavApadAnam
vINAmRdusvanamoTALikaLAlapippa-
thENAkshi kELkkuka mudA thava suprabhAtham


പദാർത്ഥം:
ഏണാങ്ക = ചന്ദ്രൻ
ദഹന = അഗ്നി
മദ്ധ്യേ = നടുവിൽ
പ്രാണാധിപ = ഭർത്താവ്
അങ്ക = മടിത്തട്ട്
അവലംബ്യ = ആശ്രയിച്ചിട്ട്
തവ = അങ്ങയുടെ
അപദാനം = കീർത്തി, യശസ്സ്
വീണാമൃദുസ്വനം = വീണയുടെ ശബ്ദമ്പോലുള്ള മൃദുവായ ശബ്ദം
ആളികൾ = തോഴിമാർ
ആലപിപ്പത് = പാടുന്നത്
ഏണാക്ഷി = മാനിന്റെ കണ്ണിനു സമാനമായ കണ്ണുകളുള്ളവൽ
മുദാ = ആനന്ദത്തോടു കൂടി
തവ = അവിടുത്തേക്ക്

Word meanings:
ENAnka = Moon
dahanaathmaka = of the form of fire
chakramaddhyE = in the centre of the chakra
prANaadhipaankam = on the lap of husband
avalambya = resting 
thava = your
apadaanam = fame 
vINaamRdusvanamoT = with a soft voice like that of veena
aaLikal = made servants
aalapippath = singing
ENaakshi = one with eyes like that of the deer
kELkkuka = listen to
mudaa = happily
thava = to you
suprabhaatham = Goodmorning

ശ്ലോകാർത്ഥം:
അല്ലയോ മാൻ കണ്ണീ,  അവിടുത്തെ കീർത്തി, പരിചാരികമാർ വീണയുടെ നാദം പോലെയുള്ള മൃദു ശബ്ദത്തിൽ ആലപിക്കുന്നത്,  ചന്ദ്രന്റെയും സൂര്യന്റെയും തീയിന്റെയും സ്വരൂപമായ ചക്രത്തിന്റെ നടുവിൽ, ഭർത്താവിന്റെ മടിയിൽ കിടന്നുകൊണ്ട്, അവിടുന്ന് കേൾക്കൂ. അവിടുത്തേക്ക് സുപ്രഭാതം.

Meaning of the Verse:
Oh deer-eyed, while lying on the lap of your husband in the middle of the chakra made of Moon, Sun and Fire, listen to your fame being sung by the mades in a sound as soft as that of veena. Good Monring to you.

വ്യാഖ്യാ:
ഏണാങ്കസൂര്യദഹനാത്മക ചക്രമദ്ധ്യേ. ഏണം മാൻ. അങ്കം മറുക്, അടയാളം. മാനിന്റെ അടയാളമുള്ള ചന്ദ്രൻ.
സൂര്യ. സൂര്യൻ. ദഹന. ദഹിപ്പിക്കുന്നവൻ കത്തിക്കുന്നവൻ അഗ്നി.
ആത്മക. സ്വരൂപമായ. ചന്ദ്രൻ, സൂര്യൻ, അഗ്നി ഈ മൂന്നിന്റെയും സ്വരൂപമായ. ചക്രമദ്ധ്യേ. ചക്രം. തിരിയുന്ന വട്ടത്തിലുള്ള സാധനം. അല്ലെങ്കിൽ, മന്ത്രം പ്രാണപ്രതിഷ്ഠ ചെയ്തിട്ടുള്ള യന്ത്രം. ഉദാ: സുദർശനയന്ത്രം സുദർശന ചക്രം. വസന്തതിലകം വൃത്തം തെറ്റിക്കാതെ തന്നെ ഇവിടെ, "ഏണാങ്കസൂര്യദഹനാത്മക 'യന്ത്രമദ്ധ്യേ'" എന്നു പറയാതെ 'ചക്രമദ്ധ്യേ' എന്ന് എന്തിനു പറഞ്ഞു? യന്ത്രം 'യന്ത്രയതി' തടഞ്ഞുനിർത്തുന്നു എന്ന അർത്ഥത്തിൽ നിന്നും സാർത്ഥകമായിത്തന്നെ, മന്ത്രശക്തിയെ പ്രതിഷ്ഠയിലൂടെ തടഞ്ഞു നിർത്തുന്ന രൂപം. എന്നാൽ ചക്രം സദാ ചലനാത്മകമായത്. കാലത്തെ പരിണാമത്തെ പ്രതിനിധീകരിക്കുന്നു. എങ്ങിനെയുള്ള ചക്രം. ചന്ദ്ര, സൂര്യ, അഗ്നിസ്വരൂപമായ.

"പരശിവരൂപ ദീപസ്യ പ്രകാശരൂപാ പരാ ശക്തി:" പരശിവനാകുന്ന ദീപത്തിന്റെ, പ്രകാശരൂപമാകുന്ന പരാശക്തി തന്നെ, ചലനാത്മകമായ രജസ്സിൽ തുടങ്ങി,  സത്വതമോരൂപത്തിൽ, ഇച്ഛാജ്ഞാനക്രിയാശക്തികളായി, വാമാജ്യേഷ്ഠാരൗദ്രികളായി, സൃഷ്ടിസ്ഥിതിസംഹാരാത്മകയായി പിരിയുന്നു.
ചന്ദ്രൻ രജോഗുണ-സൃഷ്ടി-ഇച്ഛാശക്തി-വാമാദികളെയും, സൂര്യൻ സത്വഗുണ-സ്ഥിതി -ജ്ഞാനശക്തി-ജ്യേഷ്ഠാദികളെയും,  അഗ്നി തമോഗുണ-സംഹാര-ക്രിയാശക്തി-രൗദ്യാദികളെയും പ്രതിനിധീകരിക്കുന്നു.
അങ്ങിനെ, സൃഷ്ടിസ്ഥിതിസംഹാരാത്മകമായ, ഇച്ഛാജ്ഞാനക്രിയാശക്ത്യാത്മകമായ, രജസ്സത്വതമോഗുണമായ, വാമാജ്യേഷ്ഠാരൗദ്ര്യാത്മകയായ ത്രികോണമാണ് 'ഏണാങ്കസൂര്യദഹനാത്മകചക്രം'.

പതിനാറു കലകളുള്ള സോമമണ്ഡലം കാമപ്രദമാണ്. ചന്ദ്രൻ ഇവിടെ അമൃതിനെ പ്രതിനിധീകരിക്കുന്നു.  അകാരാദി മാകാരാന്തങ്ങളായ സകല ജീവസ്വരങ്ങൾക്കും വൈവിധ്യം വ്യഞ്ജിപ്പിക്കുന്ന,  'ക' മുതൽ 'മ' വരെയുള്ള വ്യഞ്ജനങ്ങളെയും പ്രദാനം ചെയ്യുന്നു. അതു തന്നെ സൃഷ്ട്യാത്മകമായ രജോഗുണത്തെയും പ്രതിനിധീകരിക്കുന്നു. അതു തന്നെ വിശേഷാർഘ്യം.
പന്ത്രണ്ടു കലകളുള്ള സൂര്യൻ അർത്ഥപ്രദമാണ്. അതു തന്നെ സ്ഥിത്യാത്മകമായ സത്വഗുണത്തെ പ്രതിനിധീകരിക്കുന്നു. അതു തന്നെ വിശേഷാർഘ്യ പാത്രം.
പത്തു കലകളുള്ള അഗ്നി ധർമ്മപ്രദമാണ്. അതു തന്നെ സംഹാരാത്മകമായ തമോഗുണത്തെ പ്രതിനിധീകരിക്കുന്നു. അതു തന്നെ വിശേഷാർഘ്യമണ്ഡലം.
അങ്ങിനെ ധർമ്മാർത്ഥകാമ പ്രദങ്ങളായ ത്രികോണം. അങ്ങിനെയുള്ള ചക്രത്തിന്റെ നടുവിൽ.
ഇതാണ് അധോമുഖമായ ബ്രഹ്മരന്ധ്രത്തിന്റെയും ഊർദ്ധ്വമുഖമായ ദ്വാദശാന്തത്തിന്റെയും നടുവിൽ, അകഥ ത്രികോണത്തിന്റെയുള്ളിൽ, നാദബിന്ദുക്കളുടെ നടുവിലുള്ള മണിപീഠത്തിൽ തെക്കും, വടക്കുകിഴക്കും, വടക്കുപടിഞ്ഞാറും മൂലകളായ, ഗുരുവിന്റെ വാസസ്ഥാനമായ ചക്രം.

പ്രാണാധിപാങ്കം. പ്രാണാധിപൻ. പ്രാണനധിപനായവൻ. അധിപൻ. ഏറ്റവും മുകളിൽ നിന്ന് രക്ഷചെയ്യുന്നവൻ. ഭരിക്കുന്നവൻ. എന്തിനെ?
പ്രാണൻ. ജീവൻ എന്നത് പ്രത്യക്ഷാർത്ഥം. 'പ്രാണൻ പോയി' എന്ന പ്രയോഗം. അപ്പോൾ, ജീവന്റെ അധിപൻ. പ്രാണനെക്കൊണ്ട് പഞ്ചപ്രാണങ്ങളെയും വ്യവഹരിക്കുന്ന രീതിയുമുണ്ട്. അതുകൊണ്ട്, പ്രാണാപാനവ്യാനസമാനോദാനാദികളുടെയും അധിപൻ
"ശക്തി: പരാക്രമപാണൗ വിക്രമസ്ത്വതിശക്തിതാ." (അമരം: 2.ക്ഷ.102)
എന്നതുകൊണ്ട് പരക്രമ വിക്രമാദികളും. അതിന്റെയും അധിപൻ. അങ്ങിനെയുള്ള അധിപന്റെ മടിയിൽ.
അവലംബിച്ചിട്ട്. താങ്ങിന് ആശ്രയിച്ചിട്ട്. തവാപദാനം. അവിടുത്തെ മഹിമകൾ.
വീണാമൃദുസ്വനം. വീണയുടേതുപോലെയുള്ള മൃദു ശബ്ദം. വീണാ വായനയോടും സ്വന്തം മൃദുസ്വനങ്ങളോടും. ആളികൾ. തോഴികൾ. പരിവാരങ്ങൾ. അണിമാ മുതൽ സുന്ദരി വരെയുള്ള പരിവാരങ്ങൾ.
ആലപിപ്പത്. പാടുന്നത്
ഏണാക്ഷി. ഏണം വളരെ വേഗം ഓടുന്ന ഒരു മാൻ. വിശാലമായ കണ്ണുകളുള്ള. ആ മാനിന്റെ കണ്ണുകൾ പോലെയുള്ള കണ്ണുകളുള്ളവൾ ഏണാക്ഷി. അതിവേഗത്തിൽ ഓടുമ്പോൾ പരിസര വിശകലനം വളരെ വേഗം ചെയ്യണം. കൃഷ്ണമണി വളരെ വേഗത്തിൽ ചലിച്ചെങ്കിലേ ഈ വിശകലനം നടക്കൂ. വളരെ വേഗത്തിൽ ചലിക്കുന്ന പ്രപഞ്ചത്തിന് സാക്ഷിണിയായ ദേവിയുടെ കണ്ണുകളെ, ഇതിലും നന്നായി എങ്ങിനെ വർണ്ണിക്കും?
മുദാ. ആനന്ദത്തോടെ

ശിവ:ശക്തിരൂപം പോലെ ഇണചേർന്ന ഹരിരമാ രൂപം സ്വന്തം പരിവാരങ്ങളുടെ ആലാപനം കേട്ട് ഒരു മൃദു മയക്കത്തിലാണ്. അമ്മേ, ഉണരൂ. ക്രിയാത്മകയാകൂ. അവിടുത്തേക്ക് സുപ്രഭാതം.

Commentary:
ENAnkasUryadahanAtmaka cakRamaddyE. ENam deer. anka a recognising mark. Moon with the mark of deer.

sUrya. Sun. dahana one who burns Fire. Atmaka. of the form of. of the form of Moon, Sun and Fire.
cakRamadhyE. cakRa. the round instrument which is called wheel. or a geometrical figure in which a deity's force can be made to sit, by using its mantra.
eg. sudarshana. Here, even without breaking the rules of the verse-meter vasantatilakam, why did Guru say 'cakRamaddhyE' instead of 'yantRamaddhyE'. Etymologically yantra is so because yantrayati blocks. So it represents the figure which contains and blocks the deity force therein. When that is sufficient in the context, why did Guru say cakRamaddhyE instead? cakRa wheel is represents movement.  It represents time, change, evolution etc. What kind of wheel? Of the form of Moon, Sun and Fire.

The parASakti primordial force which is the of form of light from the lamp i.e. paraSiva. That itself starting in rajas as icchA splits into jnAna and kRiyA as satva and tams. Into vAmA, jyEshThA and raudrI as creation, sustenance and destruction. Moon represents raja-sRshTi-icchA-vAmA, Sun represents satva-sthiti- jnAna-jyEshThA and Fire represents tams-samhAra-kRiyA-raudrI. So ENAnkasUryadahanAtmaka cakRa is the triangle of the quadratic form of all the three.

The plane of Moon with its 16 kalas, gives all the desires. Moon here represents nectar. Bestows all that manifests (vyaJjana) from ka to ma. That represents the creative raja too. That is the viSEshArkhya. The plane of Sun with its 12 kalas, gives wealth. That represents the sustenance satva too. That is the viSEshARkhya pAtra. The plane of Fire with its 10 kalas gives definition. That represents destructive tams. That is the viSEshARkhyamaNDala. The triangle of dharmArtthakAma. In the middle of that triangle.
It is the triangle with vertex in south and the two corners in North-East and North-West on manipITha between nAda and bindu, which is in the middle of the a-ka-tha triangle between down-facing 1000 petal sahasRAra and the up-facing twelve petal dvAdaSAnta.

pRANAdhipAnkam. pRANAdhipa. one who is the lord of pRANa. adhipa. one who looks after from the top. The ruler. Ruler of what?
pRANa. Life is the apparent meaning. So the ruler of life. panchapRANa is also referred by pRANa. So the lord of those five.
By "Sakti: parAkRamapANU vikRamastvatiSaktitA" (amara kOsha: 2.ksha.102) lord of valor also. In the lap of such Lord.  avalambya. by restring for support.
tavApadAnam. Your greatness. vINAmRdusvanam. The soft voice of vINa. Or their own soft voice along with the music of vINa. ALikaL. female servants, dependants, followers. The coterie from aNimA till sundarI.
Alapippat. The singing
ENAkshi. ENam a deer which runs very fast. Having wide eyes. Having eyes like those of that deer. The surrounding should be analysed when running fast. Only if the eyeballs move very fast, can this analysis be done. How better can the eyes of the Goddess, the witness to the fast changing universe be described?
mudA. With pleasure.
Good morning to you.

3 comments:

  1. This is a novel idea of posting in English and Malayalam. Please include Sanskrit / Hindi also. Very very thanks.

    ReplyDelete
  2. Ok y dont you contribute English at least? Rest I will do

    ReplyDelete

അഭിപ്രായം